Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mamkootathil Case

രാ​ഹു​ലി​ന് ആ​ശ്വാ​സം; ആ​ദ്യ​കേ​സി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് തു​ട​രും

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന പ​രാ​തി​യി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് തു​ട​രും. കേ​സി​ൽ രാ​ഹു​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ഈ ​കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ദ്യ​ത്തെ പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച്ച ക്രി​സ്മ​സ് അ​വ​ധി​ക്കാ​യി കോ​ട​തി അ​ട​ക്കു​ക​യാ​ണ്. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ലാ​യി​രി​ക്കും പി​ന്നീ​ട് കോ​ട​തി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി.

ക്രി​സ്മ​സ് അ​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് അ​റി​യി​ച്ച​ത്.

Kerala

സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ല; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

കാ​സ​ര്‍​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കു​നേ​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ബ​ന്ധ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യാ​ണ്.

രാ​ഹു​ലി​നെ​തി​രാ​യ കേ​സി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു. ഇ​നി ഒ​ന്നും പ​റ​യാ​നി​ല്ല. രാ​ഹു​ലി​നെ​തി​രാ​യ കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വി​ഷ​യ​മേ അ​ല്ലെ​ന്നും പ​രാ​തി ല​ഭി​ക്കും മു​മ്പ് ന​ട​പ​ടി​യെ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത സി​പി​എം കോ​ൺ​ഗ്ര​സി​നെ ക്രൂ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

 

Latest News

Up